രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി; പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച് വി എം സുധീരന്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ vd satheeshan വി എം സുധീരനുമായി കൂടിക്കാഴ്ച നടത്തുകയാണ്. സുധീരന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. vm sudheeran
കൂടിക്കാഴ്ചയ്ക്കിടെ വി എം സുധീരന്‍ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരന്‍ ആരോപിച്ചു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധീരന്റെ രാജി ഏത് സാഹചര്യത്തിലായാലും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. വിവരങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കും. ഏതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. വി എം സുധീരനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെപിസിസിയും ആഗ്രഹിക്കുന്നതും ആലോചിക്കുന്നതും’. കെ സുധാകരന്‍ പ്രതികരിച്ചു.
Read Also : സുധീരന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെടും; അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് കെ സുധാകരന്‍
വി എം സുധീരനുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും സ്വീകരിച്ച നിലപാട്. കഴിഞ്ഞ ദിവസമാണ് സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധിയായി വി.എം സുധീരന്റെ രാജി.
Story Highlights: vm sudheeran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here