‘മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചു; പിന്നില്‍ കറുത്ത ശക്തി’: കെ. സുധാകരന്‍

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് കെ. സുധീകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇത് എന്തിനാണെന്ന് പറയണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സുധീകരന്‍ തള്ളി. ആരോപണങ്ങള്‍ ബാലിശമാണെന്ന് പറഞ്ഞ സുധാകരന്‍, ഇത് തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം രാജിവയ്ക്കുമെന്നും പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം ഡോക്ടര്‍ എന്ന നിലയിലായിരുന്നു. ഡ്രീറ്റ്‌മെന്റിന് പോയപ്പോഴുള്ള ചിത്രമായിരിക്കും പുറത്തുവന്നത്. പരാതിയില്‍ പറയുന്നപോലെ 2018 ല്‍ താന്‍ എംപിയല്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: k sudhakaran press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here