പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ്; വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു

നടൻ വിജയ് യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു. മദ്രാസ് ഹൈക്കോടതിയിലാണ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. വിജയ് രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ പിതാവ് എസ്. എ ചന്ദ്രശേഖർ രൂപീകരിക്കാൻ ശ്രമിച്ച പാർട്ടിയായിരുന്നു വിജയ് മക്കൾ ഇയക്കം.
പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങൾ നടത്താനോ തന്റെ പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കൾക്കും മറ്റ് ഒമ്പത് പേർക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്. പിന്നാലെയാണ് പാർട്ടി രൂപീകരണത്തിൽ നിന്നും പിന്മാറുന്നതായി ചന്ദ്രശേഖർ അറിയിച്ചത്.
Read Also : ‘തന്റെ പേര് ഉപയോഗിക്കുന്നത് വിലക്കണം’; മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്
വിജയ് രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന് പിതാവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വിജയ് രംഗത്തുവന്നിരുന്നു. തനിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നായിരുന്നു നടന്റെ പ്രതികരണം.
Story Highlights: Vijay Makkal Iyakkam dissolved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here