കോട്ടയം കുലശേഖരമംഗലത്ത് യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍

കോട്ടയം കുലശേഖരമംഗലത്ത് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാഴേക്കാടാണ് സംഭവം. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകന്‍ അമര്‍ജിത്ത്(23), സമീപവാസിയായ വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട് കാണാതായിരുന്നു. വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയായിരുന്നു അമര്‍ജിത്ത്. കൃഷ്ണപ്രിയ എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയാണ്. ഇരുവരുടേയും സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.
Story Highlights: young man and woman found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here