വാഹന ലൈസൻസിന് കൈക്കൂലി; വിജിലൻസ് പിടികൂടിയത് 2,40,000 രൂപ

കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ മിന്നൽ പരിശോധന. വിജിലൻസ് വിഭാഗമാണ് മിന്നൽ പരിശോധന നടത്തിയത്. മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.
Read Also : സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനം
വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി തീരുന്നതിന് മുൻപ് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് കൈക്കൂലി. 2,40,000 രൂപയാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കായി ഏജന്റ് മുഖേന ശേഖരിച്ച പണമാണിതെന്ന് വിജിലൻസ് കണ്ടെത്തി.
Story Highlights: driving test corruption
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here