കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ ചേരണം; സോണിയ ഗാന്ധിക്ക് കത്തയച്ച് ഗുലാം നബി ആസാദ്

സോണിയ ഗാന്ധിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് പ്രവർത്തക സമിതി ഉടൻ യോഗം ചേരണമെന്ന ആവശ്യമുന്നയിച്ചാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കത്തയച്ചത്. കോൺഗ്രസ് നേതൃത്വത്തിനെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബിലും രംഗത്തെത്തി. കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ലെന്ന് കപിൽ സിബൽ വിമർശിച്ചു. തീരുമാനം എടുക്കുന്നത് ആരെന്ന് അറിയില്ലെന്നും പാർട്ടി വിടുന്നത് നേതൃത്വം വിശ്വസ്തരെന്ന് കരുതിയവരാണെന്നും കപിൽ സിബൽ പറഞ്ഞു.
Read Also : മോന്‍സണിനെതിരെ വെളിപ്പെടുത്തലുമായി ശില്‍പി; കിട്ടാനുള്ളത് 60 ലക്ഷത്തോളം രൂപ
സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി ഈ രീതിയിൽ എത്തിയതിൽ ദുഃഖമുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്നലെയാണ് നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഒത്തുതീർപ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചിരുന്നു.
അധികാരം സിദ്ദുവിൽ കേന്ദ്രീകരിക്കുന്നതിനെതിരെ കോൺഗ്രസിൽ പടനീക്കം ശക്തമായിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതും രാജിയിലേയ്ക്ക് നയിച്ചതായാണ് സൂചന. സിദ്ദുവിനെ വിശ്വാസമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പ്രതികരിച്ചത്.
Story Highlight: gulabnabi-azad-wrote-letter-soniagandhi-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here