നിഷ്‌ക്രിയരായ നേതാക്കള്‍ ആറുമാസത്തിനപ്പുറം പോകില്ല; മുന്നറിയിപ്പുമായി കെ. സുധാകരന്‍

നിഷ്‌ക്രിയരായ നേതാക്കള്‍ ആറുമാസത്തിനപ്പുറം പോകില്ലെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നവരെ പാര്‍ട്ടിക്ക് വേണോയെന്ന് ചിന്തിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാര്‍ക്കാണ് കെ. സുധാകരന്റെ മുന്നറിയിപ്പ്. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും നടപടിയുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയെങ്കിലുമുണ്ടോയെന്നും കെ. സുധാകരന്‍ ചോദിച്ചു. പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം പഠിക്കാന്‍ കൈപ്പുസ്തകം നല്‍കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
Story Highlights: k sudhakaran warn dcc president
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here