കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ല; പാർട്ടി ഈ രീതിയിൽ എത്തിയതിൽ ദുഃഖമുണ്ട്: കപിൽ സിബൽ

കോൺഗ്രസ് നേതൃത്വത്തിനെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ലെന്ന് കപിൽ സിബൽ വിമർശിച്ചു. തീരുമാനം എടുക്കുന്നത് ആരെന്ന് അറിയില്ലെന്നും പാർട്ടി വിടുന്നത് നേതൃത്വം വിശ്വസ്തരെന്ന് കരുതിയവരാണെന്നും കപിൽ സിബൽ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി ഈ രീതിയിൽ എത്തിയതിൽ ദുഃഖമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇന്നലെയാണ് നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.
Read Also : നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ കൂട്ടരാജി
അധികാരം സിദ്ദുവില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം ശക്തമായിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തത്ക്കാലം ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തതും രാജിയിലേയ്ക്ക് നയിച്ചതായാണ് സൂചന. സിദ്ദുവിനെ വിശ്വാസമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പ്രതികരിച്ചത്.
Read Also : കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരം; കാനം രാജേന്ദ്രൻ
Story Highlights: Kapil Sibal about Congress party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here