Advertisement

കേരളാ ബാങ്ക് ലാഭത്തിലേക്കെന്ന് മന്ത്രി വി.എന്‍ വാസവന്‍; ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും

September 29, 2021
1 minute Read
kerala bank

കേരള ബാങ്കില്‍ ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതായി മന്ത്രി വി എന്‍ വാസവന്‍. kerala bank
കേരള ബാങ്ക് രൂപീകരണത്തിന് ശേഷം ആദ്യത്തെ സമ്പൂര്‍ണ സാമ്പത്തിക വര്‍ഷം പിന്നിടുമ്പോഴാണ് സഹകരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.

കരുവന്നൂര്‍ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമഭേദഗതി വരുന്നതോടെ സഹകരണ ബാങ്കുകളിലെ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടയാനാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതകരിപ്പിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.

Read Also : കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ച; പ്രതികളുടെ മൊഴി

കേരള ബാങ്കിന്റെ നിക്ഷേപത്തിലും മൂലധനത്തിലും വര്‍ധനവുണ്ടായി. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, 61.99 കോടി രൂപ ലാഭമാണുണ്ടായത്. കരളാ ബാങ്കിന്റേത് അഭിമാനകരമായ മുന്നേറ്റമാണ. ന്യൂജന്‍ ബാങ്കുകളുമായി മത്സരിക്കുന്ന തരത്തില്‍ ഐടി, ഇന്റഗ്രേഷന്‍ സംവിധാനം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. സമീപഭാവിയില്‍ ഒന്നാംസ്ഥാനത്തെത്താനാണ് സഹകരണവകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു

Story Highlights: kerala bank, vn vasavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top