മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂരിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂരിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചു. aji nettur പുരാവസ്തു തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് വിഷയങ്ങളില്‍ ഡ്രൈവറുടെ മൊഴിയെടുക്കും. മോന്‍സണ്‍ പറഞ്ഞ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
ഇരുവരെയും ഒരുമിച്ചിരുത്തിയാകും മൊഴിയെടുക്കുക. മോന്‍സണ് വേണ്ടി രണ്ട് തവണയായി ഒരുകോടി രൂപ നിക്ഷേപിച്ചത് മേക്കപ്പ് മാന്റെയും ഡ്രൈവറായിരുന്ന അജിയുടെയും അക്കൗണ്ടുകളിലേക്കായിരുന്നു.
Read Also : ബാലച്ചേട്ടന്‍ പറയുന്നത് നുണ; മോന്‍സണുമായി ബാലയ്ക്ക് അടുത്ത ബന്ധം; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍
മോന്‍സണ്‍ മാവുങ്കലിന് നടന്‍ ബാലയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയതും അജി നെട്ടൂരാണ്. പുരാവസ്തു എന്ന പേരില്‍ വസ്തുക്കള്‍ പലതും കിട്ടിയത് എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണെന്നും അജി നെട്ടൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്‍ ബാലയുടെ വെളിപ്പെടുത്തലുകള്‍ നുണയാണെന്നും അജി നെട്ടൂര്‍ വെളിപ്പെടുത്തിയിരുന്നു.
Story Highlights: aji nettur, monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here