Advertisement

സഖ്‌ലൈൻ മുഷ്‌താഖ്‌ പാകിസ്താൻ ടീമിന്റെ പരിശീലകനായേക്കും

September 30, 2021
1 minute Read

മുൻ പാകിസ്താൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌ ടി20 ലോകകപ്പിൽ പാകിസ്താൻ ടീമിന്റെ പരിശീലകനാവുമെന്ന് സൂചനകൾ. മിസ്ബ ഉൽ ഹഖും ബൗളിംഗ് പരിശീലകനായിരുന്ന വഖാർ യൂണിസും പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സ്ഥാനം ഒഴിയുകയായിരുന്നു.

Read Also : അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ നിന്ന് പുറത്ത്, പകരക്കാരൻ സിമ്രജീത് സിംഗ്

മിസ്ബാ ഉൽ ഹഖ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പാകിസ്താൻ പുതിയ പരിശീലകനായുള്ള തിരച്ചിൽ തുടങ്ങിയത്. തുടർന്ന് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡനെ പാകിസ്താൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനോൺ ഫിലാണ്ടറിനെ ബൗളിംഗ് പരിശീലകനാണ് നിയമിച്ചിരുന്നു.

നേരത്തെ റദ്ദാക്കപ്പെട്ട ന്യൂസിലാൻഡ് പരമ്പരയ്ക്കായുള്ള പാകിസ്താൻ ടീമിന്റെ താത്കാലിക പരിശീലകനായി സഖ്‌ലൈൻ മുഷ്‌താഖിനെയും അബ്ദുൽ റസാഖിനെയും നിയമിച്ചിരുന്നു.

Story Highlight: saqlain-mustaq-will-be-headcoach-pakistan-team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top