ബയോ ബബിൾ ദുഷ്കരം; ഗെയിൽ ഐപിഎലിൽ നിന്ന് പിന്മാറി

ഐപിഎൽ ബയോ ബബിളിലെ ജീവിതം ദുഷ്കരമെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് കിംഗ്സിൻ്റെ വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ ഐപിഎലിൽ നിന്ന് പിന്മാറി. താരം ഇനി ഈ സീസണിൽ പഞ്ചാബിനൊപ്പം കളിക്കില്ല. ടി-20 ലോകകപ്പിനു മുൻപ് മാനസികമായി ഒരു തയ്യാറെടുപ്പ് ആവശ്യമായതിനാലാണ് ഐപിഎലിൽ നിന്ന് മടങ്ങുന്നതെന്ന് ഗെയിൽ അറിയിച്ചു. (Gayle leaves IPL bubble)
“ബബിൾ ജീവിതം ദുഷ്കരമായതിനാൽ ക്രിസ് ഗെയിൽ ഐപിഎൽ ബയോ ബബിളിൽ നിന്ന് മടങ്ങുകയാണ്. ആദ്യം സിപിഎൽ ബബിളിലും പിന്നീട് ഐപിഎൽ ബബിളിലും ഭാഗമായിരുന്നതിനാൽ ടി-20 ലോകകപ്പിനു മുൻപ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.”= പഞ്ചാബ് കിംഗ്സ് അറിയിച്ചു.
42കാരനായ ഗെയിൽ രണ്ടാം പാദത്തിൽ രണ്ട് മത്സരങ്ങളാണ് കളിച്ചത്. എന്നാൽ, 15 റൺസ് മാത്രമേ അദ്ദേഹത്തിന് സ്കോർ ചെയ്യാൻ കഴിഞ്ഞുള്ളൂ.
Read Also : ധോണി ഫിനിഷിൽ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
അതേസമയം, ഇന്നലെ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് ചെന്നൈ കീഴടക്കി. വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മറികടന്നത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്.
ഋതുരാജ് 45 റൺസ് നേടിയപ്പോൾ ഫാഫ് ഡു പ്ലെസി 41 റൺസും മോയിൻ അലി 17 റൺസുമാണ് നേടിയത്. റായിഡു 13 പന്തിൽ 17 റൺസ് നേടിയപ്പോൾ എംഎസ് ധോണി 14 റൺസ് നേടി. 31 റൺസാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലേക്ക് എത്തി. സൺറൈസേഴ്സ് ഐപിഎലിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി. 11 മത്സരങ്ങളിൽ നിന്ന് 9 ജയം സഹിതം 18 പോയിൻ്റുകളാണ് ചെന്നൈക്കുള്ളത്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 2 ജയം സഹിതം വെറും 8 പോയിൻ്റുമായാണ് ഹൈദരാബാദ് പുറത്തായത്.
Story Highlights: Gayle leaves IPL bubble fatigue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here