Advertisement

ഐ പി എല്ലിൽ പുതു ചരിത്രം കുറിച്ച് തല; വിക്കറ്റിന് പിന്നിൽ ധോണി ഒന്നാമത്

October 1, 2021
0 minutes Read

ഷാർജയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫിൽ എത്തിയതിന് പിന്നാലെ പുതു ചരിത്രം കുറിച്ച് എം എസ് ധോണി. ടി 20 ലീഗിൽ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 100 ക്യാച്ചുകൾ എടുക്കുന്ന ആദ്യ താരമായി സൂപ്പർ കിങ്‌സ് നായകൻ മാറി.

വ്യാഴാഴ്ച നടന്ന മത്സരത്തിലെ പ്രകടനമാണ് ധോണിക്ക് പുതിയ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. ലീഗിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പറുടെ പട്ടികയിൽ ഒന്നാമതുള്ള ധോണി ഇന്നലത്തെ ക്യാച്ചുകളോടെ പുതിയ നാഴികകല്ല് പിന്നിട്ടു. കഴിഞ്ഞ ദിവസം 3 ക്യാച്ചുകൾ ധോണി കയ്യിലാക്കിയിരുന്നു.

നൈറ്റ് റൈഡേഴ്സ് കീപ്പർ ദിനേഷ് കാർത്തിക്കിനെ മറികടന്നിരുന്നു ഐപിഎല്ലിൽ കൂടുതൽ പുറത്താക്കലുകൾ നടത്തിയ പട്ടികയിൽ ധോണി ഒന്നാമതെത്തിയത്. 215 മത്സരങ്ങളിൽ നിന്ന് ധോണിക്ക് 158 ഡിസ്മിസലുകൾ ഉണ്ട്. കാർത്തിക്കിന് 150 ഡിസ്മിസലുകൾ ആണ് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top