Advertisement

കൂടുതൽ സമയം നൽകി സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കും: കുമാർ സംഗക്കാര

October 1, 2021
2 minutes Read
kumar sangakara sanju samson

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തും എന്ന പ്രത്യാശയുമായി രാജസ്ഥാൻ റോയൽസിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റും ശ്രീലങ്കയുടെ ഇതിഹാസ താരവുമായ കുമാർ സങ്കക്കാര. കൂടുതൽ അവസരങ്ങൾ നൽകുമെന്ന ഉറപ്പോടെ ദീർഘകാലത്തേക്ക് സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുമെന്നാണ് സങ്കക്കാര പ്രത്യാശ പ്രകടിപ്പിച്ചത്. (kumar sangakara sanju samson)

“ഞാനും സഞ്ജുവും തമ്മിലുള്ള സംഭാഷണങ്ങൾ ഐപിഎല്ലിനെകുറിച്ചാണ്. ബാറ്റിംഗിനെ കുറിച്ച് മാത്രമല്ല, നായകത്വത്തെ സംബന്ധിച്ചും ടീമിനെ കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിക്കാറുണ്ട്. വളരെ നല്ല കളിക്കാരനും മികച്ച കഴിവുമുള്ള വ്യക്തിയാണ് സഞ്ജു. ഈ സീസണിൽ സഞ്ജു ഏറെ നന്നായി ഞങ്ങൾക്ക് വേണ്ടി കളിച്ചു. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന സ്വപ്‌നം സഞ്ജുവിന്റെ മനസിലുണ്ടാവാം. കൂടുതൽ സമയം നൽകി സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന സമയം വരും. ആ സമയത്ത് സഞ്ജു ഇന്ത്യക്കായി കളിക്കാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും.”- സങ്കക്കാര പറഞ്ഞു.

Read Also : ബയോ ബബിൾ ദുഷ്കരം; ഗെയിൽ ഐപിഎലിൽ നിന്ന് പിന്മാറി

സ്ഥിരതയില്ലെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി സീസണിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ. സീസണിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ 11 മത്സരങ്ങളിൽ നിന്ന് 452 റൺസുമായി ശിഖർ ധവാനു പിന്നിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു. 50.22 ശരാശരിയും 141.25 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

അതേസമയം, ഇന്നലെ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് ചെന്നൈ കീഴടക്കി. വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മറികടന്നത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്.

തോൽവിയോടെ സൺറൈസേഴ്സ് ഐപിഎലിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി. 11 മത്സരങ്ങളിൽ നിന്ന് 9 ജയം സഹിതം 18 പോയിൻ്റുകളാണ് ചെന്നൈക്കുള്ളത്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 2 ജയം സഹിതം വെറും 8 പോയിൻ്റുമായാണ് ഹൈദരാബാദ് പുറത്തായത്.

Story Highlights: kumar sangakara sanju samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top