Advertisement

മോൻസൺ മാവുങ്കൽ കേസ്; കെ സുധാകരന്റെ വിശദീകരണത്തിന് വ്യക്തതയില്ല ; എ വിജയരാഘവൻ

October 1, 2021
1 minute Read

മോൻസൺ മാവുങ്കൽ കേസിൽ കെ സുധാകരന്റെ വിശദീകരണത്തിന് വ്യക്തതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പൊലീസിന്റെ ശക്തമായ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇങ്ങനെയൊരു ഡോക്ടറെ കെ സുധാകരന് മാത്രമേ അറിയൂ. നിയമലംഘനം നടത്തിയാൽ സംരക്ഷിക്കില്ലെന്നും എ വിജയരാഘവൻ വ്യകതമാക്കി.

കെ സുധാകരന് കാര്യങ്ങളിൽ വ്യക്തതയില്ല. ഇതിലൂടെ കോൺഗ്രസിന്റെ അവസ്ഥ വ്യക്തമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോൻസന്റെ തട്ടിപ്പിനെ കുറിച്ച് പൊലീസ് മികച്ച അന്വേഷണമാണ് നടത്തുന്നത്. കാര്യങ്ങൾ എല്ലാം പുറത്തു വരട്ടെയെന്നും എ വിജയരാഘവൻ പറഞ്ഞു.

ഇനിയും കോൺഗ്രസ് വിട്ട് നിരവധി നേതാക്കൾ ഇടതുപക്ഷത്തേക്ക് എത്തുമെന്നും വിജയരാഘവൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തും. നെഹ്‌റു കുടുംബം അപകടകരമായ രാഷ്ട്രീയ പ്രശ്‌നങ്ങൾ മനസിലാക്കാതെ പോവുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

തന്റെ അഭിപ്രായം പറയണമെങ്കിൽ സ്വന്തം സ്ഥാനം രാജിവെക്കേണ്ട അവസ്ഥ വിഎം സുധീരൻ വന്നുയെന്ന് എ വിജയരാഘവൻ ചൂണ്ടിക്കാട്ടി. കൂടാതെ, രമേശ് ചെന്നിത്തലയ്ക്ക് രാജിവെക്കാൻ പദവികൾ ഇല്ലാത്തതിനാലാണ് വിവിധ സംഘടനകളുടെ സ്ഥാനങ്ങൾ രാജിവച്ചതെന്നും വിജയരാഘവൻ പറഞ്ഞു.

Story Highlights: vijayaraghavan-says-k-sudhakaran-response-over-monson case-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top