കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.
ഒക്ടോബർ 4 ന് കോളജുകളും, നവംബർ ഒന്നിന് സ്‌കൂളുകളും തുറക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തും. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും.
Read Also : ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന് 152-ാം ജന്മവാർഷികം
സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പൂർണമായും തുറന്നതോടെ പാസഞ്ചർ ട്രെയിനുകളും സീസൺ ടിക്കറ്റ് സംവിധാനവും പുനരാരംഭിക്കാൻ റെയിൽവേക്ക് സംസ്ഥാന സർക്കാറിൻ്റെ അനുമതി ആവശ്യമുണ്ട്. ഇത് അനുവദിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന.
Story Highlights: cm-meet-about-covid-restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here