രാജ്യത്ത് 24,354 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 234 പേർ മരിച്ചു. നിലവിൽ 2.73 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി. ( India reports 24354 covid cases )
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 8.8 % കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2.73 ലക്ഷമായി. 197 ആം ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമായി കേരളം തുടരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി .
24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. 1.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Read Also : കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്
കേരളത്തിൽ ഇന്നലെ 13,834 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂർ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 89.74 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
Story Highlights: India reports 24354 covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here