Advertisement

‘തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്താൻ ആരും റോബോട്ടുകളല്ല’; മോർഗനെ പിന്തുണച്ച് പീറ്റേഴ്സൺ

October 2, 2021
2 minutes Read
Kevin Pietersen Eoin Morgan

ഐപിഎലിൽ മോശം ഫോം തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഓയിൻ മോർഗനു പിന്തുണയുമായി ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്താൻ ഒരു കായിക താരവും റോബോട്ട് അല്ലെന്ന് പീറ്റേഴ്സൺ പറഞ്ഞു. പഞ്ചാബ് കിംഗ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു ശേഷം നടന്ന ചർച്ചയിലാണ് പീറ്റേഴ്സൺ ഇംഗ്ലണ്ട് ക്യാപ്റ്റനെ പിന്തുണച്ച് രംഗത്തെത്തിയത്. (Kevin Pietersen Eoin Morgan)

“അങ്ങനെ സംഭവിക്കും. തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്താൻ ഒരു കായിക താരവും റോബോട്ടല്ല. ആളുകൾ കായിക താരങ്ങൾക്ക് അല്പം ഇളവ് അനുവദിക്കണം. മോർഗൻ ഇംഗ്ലണ്ടിൻ്റെ മുതിർന്ന താരങ്ങളിൽ ഒരാളാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ റൺസ് നേടാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവും. എനിക്ക് തോന്നുന്നത്, ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം കൊൽക്കത്തയെ നന്നായി നയിച്ചിട്ടുണ്ട്. അദ്ദേഹം കൂടുതൽ റൺസ് സ്കോർ ചെയ്യണം. അതിൽ സംശയമില്ല. അദ്ദേഹം തിരികെ വരും എന്നതിൽ എനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്.”- പീറ്റേഴ്സൺ പറഞ്ഞു.

Read Also : ഐപിഎൽ; കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് തകർത്ത് പഞ്ചാബ്

ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ പഞ്ചാബ് വിജയിച്ചിരുന്നു. കൊൽക്കത്ത ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ഓവറും പന്തുകളും ബാക്കി നിർത്തി പഞ്ചാബ് മറികടന്നു. ക്യാപ്റ്റൻ കെ എൽ രാഹുലിൻറെ അർധസെഞ്ചുറിയാണ് പഞ്ചാബിന് ജയമൊരുക്കിയത്.

കെ എൽ രാഹുൽ 55 പന്തിൽ 67 റൺസെടുത്തു. ഒമ്പത് പന്തിൽ 22 റൺസുമായി ഷാരൂഖ് ഖാനും പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ 27 പന്തിൽ നിന്ന് 40 റൺസെടുത്തു. നിക്കോളാസ് പൂരൻ (12), എയ്ഡൻ മാർക്രം (18), ദീപക് ഹൂഡ (3) എന്നിവരാണ് മറ്റ് സ്കോറർമാർ.

കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 165 റൺസ് എടുത്തു. 67 റൺസെടുത്ത ഓപ്പണർ വെങ്കിടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരുടെയും ത്രിപാഠിയുടെയും പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

കൊൽക്കത്ത 11 മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി നാലാംസ്ഥാനത്തും പഞ്ചാബ് ഇത്രയും കളികളിൽ നിന്നും എട്ടു പോയന്റോടെ ആറാമതുമാണ്.

Story Highlights: Kevin Pietersen supports Eoin Morgan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top