Advertisement

ഇന്നത്തെ മത്സരഫലം എന്തായാലും കോമാൻ തുടരും: ബാഴ്സലോണ പ്രസിഡന്റ്

October 2, 2021
2 minutes Read
Koeman Barcelona coach Laporta

ഇന്ന് അത്‌ലറ്റികോ മാഡ്രിഡിനെതിരെ നടക്കുന്ന ലാ ലിഗ മത്സരത്തിൻ്റെ ഫലം എന്തായാലും ബാഴ്സലോണ പരിശീലകനായി റോണാൾഡ് കോമാൻ തുടരുമെന്ന് ക്ലബ് പ്രസിഡൻ്റ് യുവാൻ ലാപോർട്ട. കോമാൻ ബാഴ്സലോണയുടെ ഇതിഹാസ താരമാണെന്നും ക്ലബ് വളരെയേറെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് കോമാൻ പരിശീലക സ്ഥാനം ഏറ്റെടുത്തതെന്നും ലാപോർട്ട വ്യക്തമാക്കി. (Koeman Barcelona coach Laporta)

കോമാനെ ബാഴ്സലോണ പുറത്താക്കാനൊരുങ്ങുകയാണെന്ന് അടുത്തിടെ ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടീമിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങൾ പരിഗണിച്ചാണ് ക്ലബ് ഡച്ച് പരിശീലകനെ പുറത്താക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണിലാണ് കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേൽക്കുന്നത്.

Read Also : ഡിയോങ്ങിന് ചുവപ്പുകാർഡ്; ബാഴ്സക്ക് സമനില

ബാഴ്സയുടെ മുൻ താരവും ഖത്തർ ക്ലബ് അൽ സാദിൻ്റെ പരിശീലകനുമായ സാവി ഹെർണാണ്ടസ് ഉൾപ്പെടെ പ്രമുഖർ പകരക്കാരുടെ പട്ടികയിലുണ്ട്. ഇൻ്റർ മിലാൻ്റെ മുൻ പരിശീലകൻ അൻ്റോണിയോ കോണ്ടെ, ജർമ്മൻ സൂപ്പർ പരിശീലകൻ ജോക്വിം ലോ, ഇറ്റാലിയൻ ഇതിഹാസ താരവും യുവൻ്റസിൻ്റെ മുൻ പരിശീലകനുമായ ആന്ദ്രേ പിർലോ, അർജൻ്റൈൻ ക്ലബ് റിവർപ്ലേറ്റിൻ്റെ പരിശീലകൻ മാഴ്സലോ ഗയ്യർഡൊ, ബെൽജിയം ടീം പരിശീലകൻ റോബറോ മാർട്ടിനസ് തുടങ്ങിയവരെയൊക്കെ ബാഴ്സ പരിഗണിക്കുന്നുണ്ട്.

പരിശീലകനാവണമെങ്കിൽ ചില നിബന്ധനകൾ സാവി മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സീസണിലേക്കെങ്കിലും ബാഴ്സ കരാർ നൽകണം. ഒപ്പം, ബാഴ്സ കേളീശൈലിയുമായി ഒത്തുപോകാത്ത താരങ്ങളെ റിലീസ് ചെയ്യും. ലാ മാസിയയിൽ നിന്ന് കൂടുതൽ താരങ്ങളെ കണ്ടെത്തി അവരെ ഫസ്റ്റ് ടീമിൽ കളിപ്പിച്ച് മെച്ചപ്പെടുത്തിയെടുക്കും. എർലിൻ ഹാലൻഡ്, പോൾ പോഗ്ബ തുടങ്ങിയ താരങ്ങളെ ടീമിലേക്ക് പരിഗണിക്കും എന്നതൊക്കെ സാവി മുന്നോട്ടുവച്ച ആശയങ്ങളാണ്.

Story Highlights: Koeman continue Barcelona coach Laporta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top