Advertisement

കോഴിക്കോട് വീടിനുള്ളിൽ അജ്ഞാത ശബ്ദം കേട്ട സംഭവം; കാരണം കണ്ടെത്തി വിദഗ്ധ സംഘം

October 2, 2021
1 minute Read
kozhikode home rare sound

കോഴിക്കോട് വീടിനുള്ളിൽ നിന്ന് അജ്ഞാത ശബ്ദം കേട്ടതിന്റെ കാരണം കണ്ടെത്തി വിദഗ്ധ സംഘം. സോയിൽ പൈപ്പിംഗ് (കുഴലീകൃത മണ്ണൊലിപ്പ്) ആണ് അജ്ഞാത ശബ്ദത്തിന് കാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. പ്രദേശത്ത് ഭൗമശാസ്ത്ര പഠനം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്.

സമീപ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിന്റെ തറയ്ക്ക് അടിയിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്യുന്നതാകാം ശബ്ദത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കും.

പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരത്ത് ബിജുവിന്റെ വീട്ടിലാണ് മുഴക്കം കേൾക്കുന്നത്. മൂന്നാഴ്ച മുൻപാണ് ഇത്തരത്തിലൊരു ശബ്ദം വീട്ടുകാർ കേട്ടു തുടങ്ങിയത്. വീടിന്റെ താഴത്തെ നിലയിൽ നിൽക്കുമ്പോൾ മുകളിൽ നിന്നും, മുകളിലത്തെ നിലയിൽ നിൽക്കുമ്പോൾ താഴെ നിന്നുമാണ് ശബ്ദം കേൾക്കുന്നത്. തോന്നലാകാമെന്നാണ് ആദ്യം കരുതിയത്. സമീപത്തുള്ള വീടുകളിൽ ഇത്തരം പ്രതിഭാസമില്ലെന്ന് വ്യക്തമായതോടെ വീട്ടുകാർ ആശങ്കയിലായി. തുടർന്ന് സംഭവം വാർത്തയാകുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.

Story Highlights: kozhikode home rare sound

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top