Advertisement

ടി-20 ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപിക്കാനാവും: വഖാർ യൂനുസ്

October 2, 2021
Google News 3 minutes Read
Pakistan India Waqar Younis

വരുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോല്പിക്കാനാവുമെന്ന് മുൻ പാകിസ്താൻ്റെ മുൻ താരവും ബൗളിംഗ് പരിശീലകനുമായിരുന്ന വഖാർ യൂനിസ്. കഴിവിനനുസരിച്ച് കളിച്ചാൽ പാകിസ്താന് ഇന്ത്യയെ കീഴടക്കാനാവും. നിർണായക മത്സരം ആയതിനാൽ ഇരു ടീമുകൾക്കും സമ്മർദ്ദം ഉണ്ടാവുമെന്നും വഖാർ യൂനിസ് വ്യക്തമാക്കി. (Pakistan India Waqar Younis)

“കഴിവിനനുസരിച്ച് കളിച്ചാൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താന് ഇന്ത്യയെ തോല്പിക്കാനാവുമെന്ന് ഞാൻ കരുതുന്നു. അത് എളുപ്പമാവില്ല. പക്ഷേ, അതിനുള്ള അംഗങ്ങൾ ടീമിലുണ്ട്. നിർണായക മത്സരം ആയതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും അമ്മർദ്ദം ഉണ്ടാവും. ടൂർണമെൻ്റിലെ തന്നെ അവരുടെ ആദ്യ മത്സരമാവും അത്. ആദ്യ ചില പന്തുകൾ നിർണായകമാണ്. അതിൽ പിടിച്ചുനിൽക്കാനായാൽ പാകിസ്താന് ജയിക്കാനാവും.”- വഖാർ യൂനിസ് വ്യക്തമാക്കി.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Read Also : സഖ്‌ലൈൻ മുഷ്‌താഖ്‌ പാകിസ്താൻ ടീമിന്റെ പരിശീലകനായേക്കും

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

Story Highlights: Pakistan can beat India in T20 World Cup: Waqar Younis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here