വന്യമൃഗശല്യം തടയാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

വന്യമൃഗശല്യം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു. വനം വന്യജീവി വാരഘോഷത്തിൻറെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോട് കൂടിയ പ്രവർത്തനമാണ് ആവശ്യം.
Read Also : ചിരിക്കാൻ മറക്കരുതേ; ഇന്ന് ലോക ചിരിദിനം….
വന്യജീവികളുടെ ആവാസവ്യവസ്ഥ വലിയ ഭീഷണി നേരിടുകയാണ്. സംസ്ഥാനത്ത് 228 ജീവികൾ വംശനാശഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യമൃഗ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവ് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് നേരത്തെ വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. സർക്കാരിന് ഫണ്ടില്ലാത്തതാണ് അർഹമായ തുക അനുവദിക്കാൻ തടസ്സമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Story Highlights: pinarayi-vijayan-says-will-take-action-to-control-wild-animals-attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here