ജമ്മുകശ്മീരില്‍ മൂന്നിടത്ത് ആക്രമണം; ഭീകരരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. കേര നഗറില്‍ വൈകുന്നേരം അഞ്ചരയോടെ നടന്ന വെടിവയ്പ്പിലാണ് മജീദ് അഹമ്മദ് ഗോജ്രി എന്ന യുവാവ് കൊല്ലപ്പെട്ടത്. ഗ്രനേഡ് പ്രയോഗമടക്കം ഇന്ന് ശ്രീനഗറില്‍ മൂന്ന് തവണയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതോടെ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കി. ശ്രീഗറിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
രാത്രി എട്ടുമണിയോടെ വീണ്ടും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ഷാഫി ദാര്‍ എന്ന യുവാവിന് വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്ത്‌നഗിലാണ് ഇന്ന് വൈകുന്നേരം ഗ്രനേഡ് ആക്രമണമുണ്ടായത്. തെക്കന്‍ കശ്മീരില്‍ സിആര്‍പിഎഫിന്റെ 40 ബറ്റാലിയന് നേരെയായിരുന്നു ഗ്രനേഡ് ആക്രമണം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
Story Highlights: terrorist attack srinagar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here