കൊവിഡ്; മടങ്ങിപ്പോകാനാകാതെ ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾ

ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ. കൊവിഡിനെ തുടർന്ന് നാട്ടിൽ എത്തിയ വിദ്യാർത്ഥികൾക്കാണ് മടങ്ങിപ്പോകാൻ കഴിയാത്തതിനെ തുടർന്ന് പഠനം പ്രതിസന്ധിയിലായിരിക്കുന്നത്. തിയറി ക്ലാസുകൾ ഓൺലൈനായി നടക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിശീലനം നേടിയെടുക്കുന്നത് സംബന്ധിച്ച് ആശങ്കയിലാണ് വിദ്യാർത്ഥികൾ. ( china medical students crisis )
ഓൺലൈൻ പഠനം ആരംഭിച്ചിട്ട് ഒന്നര വർഷം പിന്നിട്ടു. തിയറി ക്ലാസുകൾ ഓൺ ലൈൻ വഴി നടക്കുന്നുണ്ടെങ്കിലും ലാബ് ,ക്ലിനിക്കൽ പോലുള്ള പ്രായോഗിക പഠനം എങ്ങനെ നടത്തുമെന്ന ആശങ്കയാണ് വിദ്യാർത്ഥികൾ. കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴാണ് പഠനം പാതി വഴിയിൽ നിൽക്കെ ചൈനയിൽ നിന്ന് വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ കൊവിഡ് വ്യാപന തോത് കുറഞ്ഞിട്ടും തിരിച്ച് പോകാൻ കഴിയാത്തതിനെ തുടർന്ന് പഠനം ഇപ്പോൾ പ്രതിസന്ധിയിലാണ്. പ്രായോഗിക പരിശീലനങ്ങൾക്കായി കേരളത്തിലെ ആശുപത്രികളിൽ നടത്തുവാൻ സൗകര്യം ഒരുക്കണമെന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Read Also : കുട്ടികളിലെ കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എയിംസ് മേധാവി
കൊവിഡിനെ തുടർന്ന് അന്തർ ദേശീയ യാത്രകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വന്നതാണ് മടക്ക യാത്ര പ്രതിസന്ധിയിലാകാൻ പ്രധാന കാരണം. വിദേശ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
Story Highlights: china medical students crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here