Advertisement

മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിൽ അതൃപ്തി വ്യക്തമാക്കി ജില്ലാ കമ്മിറ്റികൾ

October 3, 2021
2 minutes Read
muslim league district committee criticism

മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിൽ അതൃപ്തി വ്യക്തമാക്കി ജില്ലാ കമ്മിറ്റികൾ. സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക വികാരം മാനിച്ചില്ലന്ന് വിമർശനം. അധിക സീറ്റ് ഏറ്റെടുത്തതിനെ ചൊല്ലിയും പ്രവർത്തക സമിതിയിൽ വിമർശനം ഉയർന്നു. ( muslim league district committee criticism )

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രകടനം മോശമായിരുന്നെന്ന് എം.കെ മുനീർ പറഞ്ഞു. ഹരിത വിഷയത്തിൽ ഇന്നലെ നടന്ന പ്രവർത്തക സമിതി യോഗത്തിൽ വിശദമായ ചർച്ച നടന്നില്ല. ഹരിത വിഷയം ചർച്ച അടഞ്ഞ അധ്യായമാണെന്നും കേസുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ ഹരിത അംഗങ്ങൾ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും എം.കെ മുനീർ പറഞ്ഞു.

അതേസമയം, വിമർശനങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി പ്രവർത്തക സമിതി യോഗത്തിന് മുൻപേ തന്നെ മുസ്ലിം ലീഗ് നേതാക്കൾ കരുക്കൾ നീക്കിയെങ്കിലും ഇന്നലെ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ജയസാധ്യത ഇല്ലാത്ത ചില മണ്ഡലങ്ങൾ ഏറ്റെടുത്തതിനെ ചൊല്ലി ജില്ലാ ഘടകങ്ങൾ വിമർശനമുയർത്തി.

Read Also : ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി പിൻവലിക്കണം: ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം

പാലക്കാട്, കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവരാണ് ഈ നിലയിൽ വിമർശനമുന്നയിച്ചത്. പാലക്കാട് കോങ്ങാടിന് പകരം പട്ടാമ്പി സീറ്റഅ വാങ്ങിയിരുന്നെങ്കിൽ അവിടെ ജയസാധ്യത ഉണ്ടാകുമായിരുന്നുവെന്ന് പാലക്കാട് നിന്ന് പങ്കെടുത്ത പ്രതിനിധി പറഞ്ഞ്. കോഴിക്കോട് പേരാമ്പ്ര ഏറ്റെടുക്കേണ്ടതില്ലായിരുന്നുവെന്ന അഭിപ്രായവും ചർച്ചയിൽ പങ്കെടുത്ത കോഴിക്കോട് നിന്നുള്ള പ്രതിനിധി പറഞ്ഞു.

Story Highlights: muslim league district committee criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top