Advertisement

പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

October 4, 2021
2 minutes Read
center declares probe on prandora papers

പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അംഗങ്ങളാകും. ( center declares probe on prandora papers )

Read Also : ട്രാൻസ്ജൻഡേഴ്സിനെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നു; കേന്ദ്ര സർക്കാർ നടപടി തുടങ്ങി

വിവിധ രാജ്യങ്ങളിലെ നേതാക്കൾ, സെലിബ്രിറ്റികൾ, കായിക താരങ്ങൾ തുടങ്ങിയവർ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പാൻഡോറ രേഖകളിലൂടെ പുറത്തുവന്നത്. അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് വെളിപ്പെടുത്തലിന് പിന്നിൽ. ഇന്ത്യയിൽ നിന്ന് ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, വ്യവസായി അനിൽ അംബാനി, വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി തുടങ്ങിയവരുടെ പേരുകളാണ് പട്ടികയിൽ ഉള്ളത്.

Story Highlights: center declares probe on prandora papers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top