മോൻസൺ മാവുങ്കലിനെതിര പരാതിയുമായി തൃശൂരിലെ വ്യവസായി

മോൻസൺ മാവുങ്കലിനെതിര പരാതിയുമായി തൃശൂരിലെ വ്യവസായി ജോർജ്. തന്റെ പക്കൽ നിന്ന് മോൻസൺ 17 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് പരാതി. ഒല്ലൂർ പൊലീസിനാണ് പരാതി നൽകിയത്. പണം തിരികെ നൽകാത്ത സാഹചര്യത്തിലാണ് പരാതി നൽകിയതെന്ന് ജോർജ് പറഞ്ഞു.
അതേസമയം മോൻസൺ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പുരാവസ്തു നൽകി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ മോൻസണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി.
Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
ഇതിനിടെ മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയത്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also : പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി
Story Highlights: complaint against Monson Mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here