Advertisement

കൊല്ലം മെഡിക്കല്‍ കോളജ്: എം.ബി.ബി.എസ് അഞ്ചാം ബാച്ചിന് അനുമതി

October 4, 2021
Google News 1 minute Read
onam restrictions-veena george

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 2021-22 അക്കാഡമിക് വര്‍ഷത്തേക്കുള്ള എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മെഡിക്കല്‍ അസസ്‌മെന്റ് ആന്റ് റേറ്റിംഗ് ബോര്‍ഡാണ് അഞ്ചാമത്തെ ബാച്ചിന് അനുമതി നല്‍കിയത്.

100 എം.ബി.ബി.എസ് സീറ്റുകള്‍ക്കാണ് അനുമതി നല്‍കിയത്. അടുത്ത ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. പി.ജി സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി വികസന പ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനവും ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുകയും ചെയ്തു എന്ന് മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here