Advertisement

നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചു; കെ സുധാകരന്‍

October 4, 2021
Google News 0 minutes Read
k sudhakaran warn dcc president

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയാണെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അപലപിക്കാന്‍ തയ്യാറായില്ല. സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ ധ്വംസനമാണ് ബിജെപി സര്‍ക്കാര്‍ യു.പിയില്‍ നടത്തുന്നത്.

കര്‍ഷകരെ കൊലപ്പെടുത്തിയതിലും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് പന്തംകൊളുത്തി പ്രതിഷേധിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here