Advertisement

പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം-പ്രതിപക്ഷ നേതാവ്; രാജ്ഭവന് മുന്നില്‍ പ്രതിഷേധം

October 4, 2021
0 minutes Read

കര്‍ഷകരെ കൊല ചെയ്യാന്‍ കേന്ദ്ര മന്ത്രിയും മകനും ഗുണ്ടകളുടെ പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രിയങ്കാ ഗാന്ധിയെ വീട്ടുതടങ്കലിലാക്കുകയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിമാനത്താവളത്തില്‍ തടയുകയും ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരെയും അവരുടെ സമരത്തെയും കോണ്‍ഗ്രസ് നെഞ്ചോടു ചേര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top