പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണം; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ പതിനഞ്ച് ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും കൃത്യവും ശരിയുമായ തീരുമാനം കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഓരോ ഓഫിസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. നിലവിൽ തീർപ്പു കൽപ്പിക്കാൻ ബാക്കിയുള്ള അപേക്ഷകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Story Highlights: cm instruction to officials
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here