ക്വാറന്റീൻ നിർബന്ധമാക്കി; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറി ഇന്ത്യൻ ഹോക്കി ടീം

ബെർമിങ് ഹാം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി. കൊവിഡും ഇംഗ്ലണ്ടിലെ ക്വാറന്റീൻ നിബന്ധനയും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇന്ത്യയിൽ നടക്കാനിരുന്ന ജൂനിയർ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് ടീം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച് എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടി വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൊവിഷീൽഡ് വാക്സിനെ ബ്രിട്ടൻ അംഗീകൃത വാക്സിൻ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ ഇന്ത്യയുടെ കൊവിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്ന നിലപാട് തുടർന്നു. തുടർന്ന് ഇന്ത്യയിൽ എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഇന്ത്യ പ്രഖ്യാപിച്ചു.
Read Also : ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമാക്കി മുംബൈയും രാജസ്ഥാനും ഇന്നിറങ്ങും
Story Highlights: Indian hockey teams pull out of 2022 Commonwealth Games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here