ലഖിംപൂർ ഖേരി ആക്രമണം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തും

ലംഖിപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും റീ പോസ്റ്റ്മോർട്ടം നടത്തും. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നോതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചുമത്തിയിരിക്കുന്ന കുറ്റമെന്താണ് എന്നതിൽ വ്യക്തതയില്ലെന്നും കോടതിയിൽ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തനിക്ക് വസ്ത്രം കൊണ്ടുവന്നവരെയും പ്രതികളാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതിനിടെ ലംഖിപൂരിലേക്ക് പോകാനായി അനുമതി തേടി രാഹുൽ ഗാന്ധി യു പി സർക്കാരിന് കത്ത് നൽകി.
Read Also : ലഖിംപുർ ഖേരി ആക്രമണം; സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
ലഖിംപൂർ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർഷകർ നൽകിയ പരാതിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസ് എടുത്തത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മർദനത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബം കർഷക സംഘടന നേതാക്കൾക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. ലഖിംപൂർ ആക്രമണത്തിൽ കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
Story Highlights: Lakhimpur Kheri Violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here