ലഖിംപുർ ഖേരി ആക്രമണം; സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ലഖിംപൂർ ഖേരി ആക്രമണത്തിൽ സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ഉത്തർപ്രദേശിലെ രണ്ട് അഭിഭാഷകരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അഭിഭാഷകർ ഹർജിയിൽ ആവശ്യപ്പെട്ടു.
അതിനിടെ ലഖിംപുർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നോതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തു. പ്രിയങ്കയ്‌ക്കൊപ്പം യുപിയിലെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുർജാർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ഉൾപ്പെടെയുള്ളവരേയും അറസ്റ്റ് ചെയ്തു. ലഖിംപുർ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട്
കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ കടുത്ത വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്.
ലഖിംപുർ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർഷകർ നൽകിയ പരാതിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസ് എടുത്തത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മർദനത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബം കർഷക സംഘടന നേതാക്കൾക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. ലഖിംപൂർ ആക്രമണത്തിൽ കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
Story Highlights: lawyers filed petition lakhimpur attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here