Advertisement

‘കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ’; സർക്കാരിനോട് ഹൈക്കോടതി

October 6, 2021
1 minute Read

കൊവിഡാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യപ്രശ്നങ്ങൾ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടർ ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് കോടതി ചോദിച്ചു.
എന്നാൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്ന് ചെറിയ തുകയാണ് ഈടാക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Read Also : കൊവിഡ് നഷ്ടപരിഹാരം; കേന്ദ്രനിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി

അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായിരുന്നു. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൊവിഡ് മരണത്തിൽ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിർദേശം അനുസരിച്ച് പട്ടികയിൽ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പരാതികൾ വന്നാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: High court on Post Covid Treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top