മമ്പാട് ഗൃഹനാഥന്റെ ആത്മഹത്യ; മരുമകൻ പിടിയിൽ

മലപ്പുറം മമ്പാട് ഗൃഹനാഥന്റെ(മൂസക്കുട്ടി ) ആത്മഹത്യയിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. അബ്‌ദുൾ ഹമീദിനെയാണ് അറസ്റ്റ് ചെയ്‍തത് . ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനത്തെ തുട ർന്നാണെന്ന് പരാതി ഉണ്ടായിരുന്നു. മൂസകുട്ടിയുടെ മകൻ നൽകിയ സ്ത്രീധന പീഡന പരാതിയെ തുടർന്നാണ് നടപടി.
സെപ്റ്റംബർ 26 നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്‍തത്.ആത്മഹത്യക്ക് മുൻപ് മകളുടെ ഭർത്താവ് അബ്‌ദുൾ ഹമീദ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും മാനസിക സമ്മർദ്ദം സഹിക്കാൻ വയ്യെന്നും ചൂണ്ടിക്കാട്ടി ഒരു വിഡിയോ ദൃശ്യം മൂസക്കുട്ടി പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബം പരാതി നൽകുകയായിരുന്നു.
Story Highlights: malappuram mampad suicide
Read Also : താനൂരില്‍ പെട്രോള്‍ ടാങ്കര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി അപകടം; ആളുകളെ മാറ്റിപാര്‍പ്പിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here