കലൂരിൽ വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു

എറണാകുളം കലൂരിൽ വീടിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന സ്ലാബ് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ധവപാൽ നായിക്കാണ് മരിച്ചത്. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയോടെ ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാനയ്ക്ക് സമീപമുണ്ടായിരുന്ന വീട്ടിൽ മതിലിനോട് ചേർത്തുവച്ചിരുന്ന സ്ലാബാണ് തൊഴിലാളികൾക്ക് മേൽ വീണത്. ഉടൻ തന്നെ പൊലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. സ്ലാബ് അറുത്ത് മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.
ധനപാൽ നായികിനെ കൂടാതെ ശിവാജി നായിക്, ബംഗാൾ സ്വാമി നായിക് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: one dead slab collapsed kaloor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here