ലഖിംപൂർ ആക്രമണം; അജയ് മിശ്രയെ ചോദ്യം ചെയ്യും

ലഖിംപൂർ ആക്രമണം വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ ചോദ്യം ചെയ്യാൻ തീരുമാനം. അജയ് മിശ്രയെ ചോദ്യം ചെയ്യുന്ന കാര്യം ഐ.ജിയാണ് അറിയിച്ചിരിക്കുന്നത്. ലഖിംപൂർ സംഭവം ആസൂത്രിതമാണെന്നാണ് ഐ.ജി പറയുന്നത്. കർഷക പ്രതിഷേധത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ ഉണ്ടെന്നും ഐ.ജി സൂചിപ്പിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകാൻ ഐ.ജി തയ്യാറായില്ല.
ലഖിംപൂരിൽ കർഷകർക്ക് നേരെ ഇടിച്ചു കയറ്റിയ വാഹനം അജയ് മിശ്രയുടെ മകനാണ് ഓടിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അജയ് മിശ്രയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. മകനെ സംരക്ഷിക്കുന്ന നിലയിലുള്ള നിലപാടാണ് അജയ് മിശ്ര സ്വീകരിച്ചത്. സംഭവം പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ ബിജെപി പ്രതിരോധത്തിലായി. ഇതിനിടെയാണ് ഐ.ജിയുടെ പ്രതികരണം.
അതിനിടെ അജയ് മിശ്ര രാജിവയ്ക്കണമെന്ന നിലപാടാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചത്. അജയ് മിശ്രയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Story Highlights: police will questioning ajay mishra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here