മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വഴികടവിലാണ് സംഭവം. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാൽ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വീട്ടുകാർ. രാവിലെയാണ് വീടിനോട് ചേർന്ന് സ്ഥാപിച്ച ആട്ടിൻ കൂട്ടിൽ നിഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: student found dead malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here