Advertisement

ലഖിംപൂർ ഖേരി ആക്രമണം; അയജ് മിശ്ര രാജിവയ്ക്കണമെന്ന് യോഗി ആദിത്യനാഥ്

October 6, 2021
1 minute Read
yogi adityanath ajay mishra resignation

ലഖിംപൂർ ഖേരി ആക്രമണ പശ്ചാത്തലത്തിൽ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അജയ് മിശ്രയുടെ രാജി സംബന്ധിച്ച നിലപാട് യോഗി ആദിത്യനാഥ് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ലഖിംപൂർ ഖേരി ആക്രമണം രാജ്യ വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപി പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിൽ വിഷയം ഏറ്റുപിടിക്കാനാണ് കോൺഗ്രസ് തീരുമാനം. ലഖിംപൂരും സീതാപൂരും സന്ദർശിക്കുമെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിലക്ക് ലംഘിച്ച് ലഖിംപൂർ ഖേരിയിലെത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. സംഘം ചേരാതെ മൂന്ന് പേർ മാത്രം പോയാൽ 144 ന്റെ ലംഘനമാകില്ല. കർഷകർക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയെ തടയുമെന്ന് ലഖ്‌നൗ പൊലീസ് കമ്മിഷണർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരിയിൽ കർഷകർക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച കാർ കർഷകർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

Story Highlights: yogi adityanath ajay mishra resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top