ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വേണമെന്ന എൻ സി ബിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ആര്യൻ ഖാൻ ഉൾപ്പെടെ ഏഴ് പേരും 14 ദിവസത്തെ ജുഡീഷ്യൻ കസ്റ്റഡിയിൽ തുടരും.
കസ്റ്റഡിയിൽ ഉള്ള കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെ 11 മണിക്ക് പരിഗണിക്കും. എന്നാൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ എൻ സി ബി എതിർപ്പ് പ്രകടിപ്പിച്ചു.
Read Also : ആഢംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടി; ശ്രേയസ് നായർ എൻസിബി കസ്റ്റഡിയിൽ
ഒക്ടോബർ രണ്ട് അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഡംബര കപ്പലായ കോർഡിലിയ ക്രൂയിസിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറുപതിനായിരം മുതൽ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽകിയാണ് കപ്പലിലെ യാത്ര. കപ്പലിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.
Story Highlights: mumbai cruise drug party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here