Advertisement

ന്യൂകാസിൽ യുണൈറ്റഡ് ഏറ്റെടുക്കാൻ സൗദി കിരീടാവകാശി; എതിർപ്പുമായി ആരാധകർ

October 7, 2021
Google News 1 minute Read
Newcastle takeover Saudi Arabia

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വീണ്ടും അറബിപ്പണം. ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുക്കാനാണ് ഗൾഫിൽ നിന്ന് ആളെത്തുക. സൗദി അറേബ്യ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറെ വൈകാതെ ന്യൂകാസിലിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കും. എന്നാൽ, നീക്കത്തിനെതിരെ ക്ലബ് ആരാധകർ രംഗത്തെത്തി.

പിസിപി ക്യാപിറ്റൽസ്, റൂബൻ സഹോദരങ്ങൾ, സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് ന്യൂകാസിൽ ഏറ്റെടുക്കാനൊരുങ്ങുന്നത്. 300 മില്ല്യൻ പൗണ്ട് നൽകിയാണ് ഏറ്റെടുക്കൽ.നേരത്തെ തന്നെ ഇതിനുള്ള നീക്കം ആരംഭിച്ചിരുന്നെങ്കിലും പ്രീമിയർ ലീഗ് ബ്രോഡ്കാസ്റ്റർമാരായ ബീയിൻ സ്പോർട്സിനെ സൗദി അറേബ്യയിൽ വിലക്കിയിരുന്നതിനാൽ ഇതിന് ലീഗ് അധികൃതർ അനുമതി നൽകിയില്ല. തുടർന്ന് സൗദി അറേബ്യ ബീയിൻ സ്പോർട്സിനുള്ള വിലക്ക് നീക്കി. ഇതോടെ തടസങ്ങൾ അവസാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. ബീയിൻ സ്പോർട്സിനു വിലക്കുണ്ടായിരുന്നു എങ്കിലും സൗദിയിൽ ലീഗ് മത്സരങ്ങൾ പൈറസിയിലൂടെ കാണാൻ സാധിച്ചിരുന്നു. ഇതിന് തടയിടാൻ സൗദി തയ്യാറായിരുന്നില്ല. അതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ബീയിൻ സ്പോർട്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ക്ലബ് ഏറ്റെടുക്കലിനെ എതിർത്ത് ആരാധകർ രംഗത്തെത്തി. വലിയ എതിർപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ അറിയിക്കുന്നത്.

Story Highlights: Newcastle takeover Saudi Arabia consortium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here