Advertisement

ജമ്മു കശ്മീരിൽ ഭീകരാക്രമണം; സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകനും മരിച്ചു

October 7, 2021
0 minutes Read
two killed terrorist attack srinagar

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് മരണം. സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്.

ഇദ്ഗാഹിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ സുഖ്‌വിന്ദർ കൗർ, അധ്യാപകൻ ദീപക് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ഉണ്ടായ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രിൻസിപ്പലിന്റെ ഓഫിസിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അധ്യാപകരുമായി പ്രിൻസിപ്പൽ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top