Advertisement

ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ബോട്സ്വാനയിൽ…

October 7, 2021
0 minutes Read

ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് വജ്രങ്ങൾ. അവയിൽ തന്നെ ഏറെ വിഭജനങ്ങൾ ഉണ്ട്. ഇപ്പോൾ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ വജ്രം ഉള്ളത് . ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലാണ്. ബോട്സ്വാനയിൽ പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനി ലുകാരായ്ക്കാണ് ഇത് കിട്ടിയത്. വജ്രം കമ്പനി മേധാവി രാജ്യത്തിന്റെ പ്രസിഡന്റിന് കൈമാറി. വെള്ള നിറത്തിലുള്ള ഈ വജ്രം 1174.76 കാരറ്റാണ്.

ബോട്സ്വാനയിലെ കരോവെ ഖനിയിൽ നിന്നാണ് ഈ വജ്രം കണ്ടെത്തിയത്. ഇതിനുമുമ്പും ഇവിടെ നിന്ന് നിരവധി വജ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പതിനേഴ് വജ്രങ്ങളാണ് കിട്ടിയിട്ടുള്ളത്. അവയിൽ തന്നെ അഞ്ചെണ്ണം 300 കാരറ്റ് തൂക്കമുള്ളതും ബാക്കിയുള്ളവ നൂറിൽ താഴെ തൂക്കമുള്ളവയുമാണ്. ഇതുവരെ ഈ ലോകത്ത് കണ്ടുപിടിച്ചിട്ടുള്ള വജ്രങ്ങളിൽ ഏറ്റവും വലിയ പത്ത് വജ്രങ്ങളിൽ ആറെണ്ണവും ബോട്സ്വാനയിലാണ്. ലോകത്തെ ഏറ്റവും വലിയ വജ്രവും കണ്ടുപിടിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്ന് തന്നെയാണ്. 3106 കാരറ്റ് തൂക്കമുള്ള വജ്രം 1905 ലാണ് കിട്ടിയത്. പിന്നീട് 2015 ൽ 1109 കാരറ്റുള്ള വജ്രവും കണ്ടുപിടിച്ചു. നിലവിൽ ലോകത്ത് വലിപ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വജ്രമാണിത്. ഇതെല്ലം കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്.

വജ്ര ഖാനിയെന്നാണ് ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത് തന്നെ. എങ്കിലും ഈ കൊവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയത്. ഈ സാമ്പത്തിക ദുരിതത്തിന് പരിഹാരം കാണാൻ ഇതൊരു സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. കാരണം രാജ്യത്ത് നടക്കുന്ന വജ്രവ്യാപാര ഇടപാടുകളിൽ നിന്ന് കിട്ടുന്ന തുകയുടെ എൺപത് ശതമാനം രാജ്യത്തിനുള്ളതാണ്. അത് കമ്പനികൾ സർക്കാരിന് കൈമാറും. കൊവിഡ് കാരണം ഇടിഞ്ഞ വജ്ര വിപണിയ്ക്ക് ഒരു തിരിച്ച് വരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top