ഇന്നും കൂട്ടി ഇന്ധനവില

ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസല്‍ വില ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ ലിറ്ററിന് 103 രൂപ 85 പൈസയും ഡീസലിന് 97 രൂപ 27 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 78 പൈസയായി. ഡീസലിന് 99 രൂപ 10പൈസയുമായി.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണിത്.
Read Also : ഇന്ധനവിലയ്‌ക്കൊപ്പം സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; പ്രതിസന്ധിയിലെന്ന് കച്ചവടക്കാര്‍
വരും ദിവസങ്ങളിലും ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ധനവില വര്‍ധിക്കുന്നതിനൊപ്പം പച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്.
Story Highlights: fuel price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here