എയർ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന് സ്വന്തം; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ

കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. കൈമാറ്റം 18,000 കോടി രൂപയ്ക്ക്. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. നേരത്തെ ടാറ്റ എയർലൈൻസാണ് എയർ ഇന്ത്യയാക്കിയത്. എന്നാൽ 67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്.
കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയർ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നൽകിയത്. ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തിൽ എടുത്താകും നടപടി പൂർത്തിയാക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം തന്നെ കൈമാറ്റ നടപടി പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരാകും; ഹാജരായില്ലെങ്കിൽ നിയമനടപടിയെന്ന് യു പി സർക്കാർ
സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിംഗ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുൻപ് തന്നെ വാർത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here