Advertisement

സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം

October 9, 2021
1 minute Read

പുതുപൊന്നാനിയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രകടനം. ടിഎം സിദ്ദീഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ച ആരോപിച്ച് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടിഎം സിദ്ദീഖിനെ തരംതാഴ്ത്താൻ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

സിദ്ദിഖിന് സീറ്റ് നിഷേധിച്ചതിനെതിരെയായിരുന്നു പ്രകടനം. പെരിന്തൽമണ്ണയിലെ തോൽവിയിലും സിപിഐഎം അച്ചടക്ക നടപടിയെടുത്തു. സി ദിവാകരൻ, വി ശശികുമാർ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നന്ദകുമാറിനെ തീരുമാനിച്ചതിനെതിരെ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തിയതിൽ ടിഎം സിദ്ദിഖിനെ തരം താഴ്ത്തിയിരുന്നു.

Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…

ഏരിയാ കമ്മിറ്റയംഗം എം മുഹമ്മദ് സലീമിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെ പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നെന്നതാണ് മുഹമ്മദ് സലീമിനെതിരെയുള്ള കുറ്റം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്.

Story Highlights: disciplinary-action-in-ponnani-a-group-of-party-workers-march-to-the-branch-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top