Advertisement

ഹർദ്ദിക്ക് അകത്തോ പുറത്തോ?; ലോകകപ്പ് ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന

October 9, 2021
2 minutes Read
india world cup team

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ഐപിഎൽ രണ്ടാം പാദത്തിൽ നിരാശപ്പെടുത്തിയ താരങ്ങൾക്ക് പകരം പ്രകടന മികവ് പരിഗണിച്ച് താരങ്ങളെ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. സെലക്ടർമാരുമായി ക്യപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാളെയാണ് ലോകകപ്പ് ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന തീയതി. (india world cup team)

ഹർദ്ദിക് പാണ്ഡ്യ ടീമിൽ നിന്ന് പുറത്തായേക്കുമെന്നതാണ് വിവരം. ഐപിഎലിൽ ഇതുവരെ ഒരു പന്ത് പോലും എറിഞ്ഞിട്ടില്ലാത്ത ഹർദ്ദിക് ബാറ്റ് കൊണ്ടും എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും രണ്ടാം പാദത്തിൽ നടത്തിയിട്ടില്ല. ഹർദ്ദിക്കിനു പകരം സമീപകാത്ത് ഏറെ പുരോഗതി കൈവരിച്ച ഷർദ്ദുൽ താക്കൂർ ടീമിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ശർദ്ദുലിന് ഐപിഎലിൽ ബാറ്റ് ചെയ്യാൻ ഏറെ അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനം താരത്തിനു ഗുണം ചെയ്തേക്കും. നിലവിൽ റിസർവ് നിരയിലാണ് ശർദ്ദുൽ.

Read Also : തകർപ്പൻ ബാറ്റിംഗുമായി ബെത്ത് മൂണിയും തഹ്‌ലിയ മഗ്രാത്തും; ഓസ്ട്രേലിയക്ക് ആവേശ ജയം

മുംബൈ ഇന്ത്യൻസിൻ്റെ തന്നെ രാഹുൽ ചഹാറാണ് ടീമിൽ നിന്ന് പുറത്താവാനിടയുള്ള മറ്റൊരു താരം. രണ്ടാം പദത്തിൽ ഗംഭീരമെന്ന് പറയാൻ കഴിയുന്ന പ്രകടനങ്ങൾ നടത്താൻ രാഹുലിനു സാധിച്ചിട്ടില്ല. അതേസമയം, ആർസിബിയുടെ വെറ്ററൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാർ, പഞ്ചാബിൻ്റെ യുവ സ്പിന്നർ രവി ബിഷ്ണോയ് എന്നിവർ തകർപ്പൻ പ്രകടനങ്ങൾ ഐപിഎലിൽ നടത്തി. രാഹുലിനു പകരം ചഹാൽ ടീമിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. ഒപ്പം, പരുക്കേറ്റിരിക്കുന്ന കെകെആർ സ്പിന്നർ വരുൺ ചക്രവർത്തിക്ക് പകരം രവി ബിഷ്ണോയ്ക്കും ഇടം ലഭിച്ചേക്കും. വരുണിൻ്റെ ഫിറ്റസിനെപ്പറ്റി കൃത്യമായി മനസ്സിലാക്കിയതിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവൂ.

ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നീ താരങ്ങൾ രണ്ടാം പാദത്തിൻ്റെ തുടക്കത്തിൽ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ഫോമിലേക്ക് തിരികെ എത്തിയതിനാൽ ഇരുവരും ടീമിൽ തുടർന്നേക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Story Highlights: india t20 world cup team change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top