ഐപിഎലിൽ മുംബൈക്കും ബാംഗ്ലൂരിനും വിജയം; പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മിന്നും ജയം. മറ്റൊരു മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈക്ക് വിജയം. 42 റൺസിന് മുംബൈ വിജയിച്ചുവെങ്കിലും പ്ലേ ഓഫ് കാണാതെ പുറത്തായി.(IPL Playoff)
ഹൈദരാബാദിനെ 171 റൺസിനെങ്കിലും തോൽപ്പിച്ചാൽ മാത്രമെ കൊൽക്കത്തയുടെ നെറ്റ് റൺറേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളു. ഇതോടെ കൊൽക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. സ്കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 235-9, സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 193-8.(IPL 2021)
ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് വിഛേദിച്ചു
ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപിച്ചത്. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ അവസാന പന്തിൽ സിക്‌സറോടെ ജയത്തിലെത്തി. ഗ്ലെൻ മാക്‌സ്‌വെൽ,ശ്രീകർ ഭരത് എന്നിവരുടെ അർദ്ധ സെഞ്ചുറികളാണ് ആർസിബിയെ വിജയത്തിലേക്ക് എത്തിച്ചത്. സ്കോർ ഡൽഹി 20 ഓവറിൽ 164-5 , ബാംഗ്ലൂർ 20 ഓവറിൽ 166-3
Story Highlights: ipl2021-mumbai-out-banglore-wins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here