ടി-20 ലോകകപ്പ്: ഷൊഐബ് മാലിക്കിനെ പാക് ടീമിൽ ഉൾപ്പെടുത്തി

ടി-20 ലോകകപ്പിനുള്ള പാകിസ്താൻ ടീമിൽ മുതിർന്ന താരം ഷൊഐബ് മാലിക്കിനെ ഉൾപ്പെടുത്തി. പരുക്കേറ്റ് പുറത്തായ ഷൊഹൈബ് മസ്ദൂഖിന് പകരക്കാരനായാണ് മാലിക് ടീമിലെത്തിയത്. 39കാരനായ ഷൊഐബ് 2007 ടി-20 ലോകകപ്പിൽ പാകിസ്താനെ നയിച്ച താരമാണ്. അക്കൊല്ലം ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു. (shoaib malik pakistan team)
നേരത്തെ മുൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് അടക്കം മൂന്ന് താരങ്ങളെ പിസിബി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സർഫറാസിനൊപ്പം ഓപ്പണർ ഫഖർ സമാൻ, ബാറ്റർ ഹൈദർ അലി എന്നിവരാണ് ടീമിൽ ഇടം നേടിയത്. ഫഖർ റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന തരമാണ്. പകരം ഓൾറൗണ്ടർ ഖുശ്ദിൽ ഷായെ റിസർവ് ലിസ്റ്റിലേക്ക് മാറ്റി. മുൻ പാക് താരം മോയിൻ ഖാൻ്റെ മകൻ അസം ഖാൻ, പേസ് ബൗളർ മുഹമ്മദ് ഹസ്നൈൻ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. അസം ഖാനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Read Also : പാകിസ്താന്റെ ലോകകപ്പ് ടീമിൽ മാറ്റം; സർഫറാസ് അഹ്മദ് അടക്കം മൂന്ന് താരങ്ങൾ ടീമിൽ
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.
Story Highlights: shoaib malik pakistan t20 team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here